യുവ അമ്മമാർ നേരിടുന്ന നാല് പ്രധാന വെല്ലുവിളികൾ എന്തെല്ലാമാണ് എന്നതായിരുന്നു എൻറെ ചോദ്യം. ആ ചോദ്യത്തിന് നിരവധി മറുപടികളാണ് എന്നെ തേടിയെത്തിയത്.

അതിൽ ആവർത്തിച്ചു വന്ന മറുപടികളിൽ ഒന്നായിരുന്നു സൗന്ദര്യം. പ്രസവശേഷം തൻറെ ആരോഗ്യത്തെ വേണ്ടത്ര പോലെ സംരക്ഷിക്കാൻ തങ്ങൾക്ക് സാധിക്കുന്നില്ല,സമയം ലഭിക്കുന്നില്ല എന്നതായിരുന്നു പല അമ്മമാരുടെയും മറുപടി. പല അമ്മമാരും അവരുടെ യുവത്വം നിലനിർത്താൻ ആഗ്രഹിക്കുന്നവരാണ്.

ആവർത്തിച്ച് വന്ന മറ്റൊരു മറുപടിയായിരുന്നു ഒരു അമ്മ ആയതിൽ പിന്നെ തനിക്ക് വേണ്ടത്ര പരിഗണന ലഭിക്കുന്നില്ല എന്ന് പലരും പറഞ്ഞു. ഗർഭധാരണ സമയത്ത് എല്ലാവർക്കും നമ്മളെ വലിയ കാര്യമായിരുന്നു. തന്നെ എടുത്ത് കൈവെള്ളയിൽ വെയ്ക്കുമായിരുന്നു. പക്ഷേ ,പ്രസവശേഷം എല്ലാവരും തന്നെ നിലത്തിട്ടു. ജോലി കഴിഞ്ഞു വന്നാൽ തൻറെ ആരോഗ്യത്തേക്കാൾ കൂടുതൽ വീട്ടുകാർ ശ്രദ്ധിക്കുന്നത് മക്കളുടെ കാര്യമാണ്. മകന് അഞ്ച് വയസ്സ് കഴിഞ്ഞു. അവൻ സ്വന്തമായി ആഹാരം കഴിക്കുന്നതാണ്. ജോലി കഴിഞ്ഞ് വീട്ടിൽ വന്ന് കയറാൻ ഇടയില്ല അപ്പോഴേക്കും പറയും അവനെന്തെങ്കിലും ഉണ്ടാക്കികൊടുക്ക്…. തന്നോട് ആരും നീ ഭക്ഷണം കഴിച്ചോ എന്ന് ചോദിക്കാറില്ല…..
കുഞ്ഞിന് എന്തെങ്കിലും ഒരു അസുഖം വന്നാൽ താൻ ശ്രദ്ധിക്കാത്തതുകൊണ്ടാണ് അസുഖം വരുന്നത് എന്ന് പറയും ….

ഇനി അഥവാ എൻറെ വീട്ടിൽ കുറച്ച് ദിവസം നിന്ന് പിന്നെ മടങ്ങിവന്ന് കുഞ്ഞിനെന്തെങ്കിലും അസുഖം വന്നാൽ അപ്പോഴും കുറ്റപ്പെടുത്തും അവിടെ വീട്ടുകാർ ശ്രദ്ധിക്കാത്തതുകൊണ്ടാണ് അസുഖം വന്നതെന്ന്…. കുഞ്ഞിനെ എത്രയൊക്കെ ശ്രദ്ധിച്ചാലും എന്തെങ്കിലും അസുഖം വന്നാൽ എല്ലാവരും തന്നെയാണ് കുറ്റപ്പെടുത്തുക…

പറയുമ്പോൾ എളുപ്പത്തിൽ പറയാം… പക്ഷേ ആ കുറ്റപ്പെടുത്തലുകൾക്ക് ഒരു മുറിവിന്റെ വേദനയുണ്ട്. നിത്യവും വീട്ടുജോലിയും , ഓഫീസിലെ ജോലിയും , എല്ലാം കഴിഞ്ഞ് വീണ്ടും വീട്ടിലെത്തും നേരും ഇത്തരം കുറ്റപ്പെടുത്തലുകൾ കേൾക്കുമ്പോൾ മനസ്സ് മടുത്ത് പോകുന്നു.

തൻറെ കരിയർ പാതി വഴിയിൽ ആയതിന്റെ മാനസിക വിഷമമാണ് മറ്റൊരാൾ പങ്കുവെച്ചത്. വിവാഹം കഴിഞ്ഞു. അധികം വൈകാതെ കുഞ്ഞുമായി.ഒരു സാധാരണ കുടുംബത്തിലേക്കായിരുന്നു വിവാഹം ചെയ്തത്. അതിൻറെ എല്ലാ പ്രാരാപ്തവും തനിക്ക് ഉണ്ടായിരുന്നു. തൻറെ വീട്ടിൽ എപ്പോഴെങ്കിലും പോകാൻ സമ്മതം തരും. മാക്സിമം പോയാൽ ഒരാഴ്ച. അതിനപ്പുറം എന്നെ എൻറെ വീട്ടിൽ നിൽക്കാൻ സമ്മതിക്കില്ല. അപ്പോഴേക്കും വിളിവരും. പ്രസവശേഷം പുറം വേദനയുണ്ട്. ഡോക്ടറെ കാണിച്ചപ്പോൾ ജോയിൻറിന് പ്രശ്നമുണ്ട്. രണ്ട് മാസം നല്ല റെസ്റ്റ് പറഞ്ഞതാണ് ഡോക്ടർ. പക്ഷേ, റെസ്റ്റ് എടുക്കുബോഴേക്കും കുറ്റപ്പെടുത്തലുകൾ തുടങ്ങും. മരുന്നിൻറെ ക്ഷീണം കൊണ്ട് ചിലപ്പോൾ ഉറക്കം വരും…..
ജീവിതം അവസാനിപ്പിച്ചാലോ തോന്നിയിട്ടുണ്ട്. പക്ഷേ കുഞ്ഞിനെ ഓർത്താണ്………..
ഭർത്താവിനോട് ഒന്നും പറഞ്ഞിട്ട് കാര്യമില്ല. അവർ ഒന്നും കേൾക്കാൻ നിൽക്കാറില്ല. എൻറെ വീട്ടിൽ ചെന്ന് നിൽക്കാമെന്ന് വെച്ചാൽ ഒരാഴ്ച കഴിയുമ്പോഴേക്കും പറയും നീ ഇങ്ങനെ വന്ന് നിന്നാൽ ആളുകൾ എന്ത് പറയുമെന്ന്……..
ആരോടും എനിക്ക് എൻറെ സങ്കടം തുറന്ന് പറയാൻ ഇല്ല…..

താൻ പ്രഗ്നനൻറായതിൽ പിന്നെ എല്ലാവർക്കും കുഞ്ഞിനെ മതിയെന്ന രീതിയിലുള്ള സംസാരമാണ്… ഇനി നിന്നെ ആർക്കുവേണം ഞങ്ങൾക്ക് ഞങ്ങളുടെ വാവയെ മതി എന്നാണ് പറയുക. ആദ്യമൊക്കെ ചുമ്മാ തമാശപറയുകയാണ് എന്നായിരുന്നു ഞാൻ കരുതിയത്… പോകേ പോകേ അത് കേവലം തമാശ മാത്രമല്ലാത്ത വിധത്തിലുള്ള സംസാരമായിരുന്നു …

………………………………………………………..
ഇത് ഇവിടെ തീരുന്നില്ല…….. യാഥാർത്ഥ്യത്തിൻറെ ആവർത്തനമാണിത്… ഒരു സ്ത്രീയ്ക്ക് അവൾ അമ്മയാകാൻ തുടങ്ങുന്നതു മുതൽ അമ്മയായ തിനുശേഷവും നൽകേണ്ട കെയറും, മാനസിക പിന്തുണ നൽകേണ്ടതും അത്യാവശ്യമാണ്.

ഇപ്പോൾ പറയും പണ്ടുള്ളവർ ഇങ്ങനെയൊക്കെയല്ലേ ജീവിച്ചതെന്ന്…..? പണ്ടുള്ള തലമുറയല്ല ഇന്നത്തെ തലമുറ…. തലമുറ ഒരുപാട് മാറിയിരിക്കുന്നു. ജീവിതരീതി , ചിന്തകൾ എല്ലാം എത്രയോ മാറിയിരിക്കുന്നു. നിങ്ങളുടെ ഭൂത കാലവുമായി ഇന്നത്തെ ജീവിതങ്ങളെ താരതമ്യം ചെയ്യരുത്.

Prenatal & postpartum depression ലേക്ക് ഒരു സ്ത്രീയെ കൊണ്ടുപോകുന്നതിൽ നമ്മുടെ ശാരീരിക/മാനസിക ഘടകങ്ങൾപോലെ ഒരു പങ്ക് നമ്മുടെ ചുറ്റുപാടിനുമുണ്ട്. സ്നേഹവും ,മാനസിക പിന്തുണയും, കെയറിങ്ങും ഒരു മനുഷ്യന് പ്രധാനപ്പെട്ടതാണ്. അത് ഒരു സ്ത്രീ അമ്മയാകാനുള്ള അവളുടെ തയ്യാറെടുപ്പുമുതൽ അവൾക്ക് കൃത്യമായ പരിചരണം ലഭിക്കുന്നുണ്ടെന്ന് നമ്മൾ ഉറപ്പ് വരുത്തേണ്ടത് അത്യാവശ്യമാണ്….

നിങ്ങളെ കേൾക്കാൻ ഒരു പക്ഷേ തൊട്ടടുത്തുള്ളവർ ചെവി കൊള്ളില്ലെന്ന് വന്നേക്കാം… പക്ഷേ നിങ്ങളുടെ അരികേ ഞങ്ങളുണ്ടെന്നെ ഒരു കരുതൽ നിങ്ങളുടെ മനസ്സിൽ എപ്പോഴും വെച്ചോളൂ….. മാനസികാരോഗ്യ പിന്തുണയ്ക്കായി ഏത് സമയത്തും, എവിടെ നിന്നും, ആർക്കും ഞങ്ങളെ വിളിക്കാവുന്നതാണ്…

                   –  രുദ്ര

                      9544041720

                     Rudra Pulpayil

Leave a Reply

Your email address will not be published. Required fields are marked *