അമ്മമാർ നേരിടുന്ന നാല് പ്രധാന വെല്ലുവിളികൾ
യുവ അമ്മമാർ നേരിടുന്ന നാല് പ്രധാന വെല്ലുവിളികൾ എന്തെല്ലാമാണ് എന്നതായിരുന്നു എൻറെ ചോദ്യം. ആ ചോദ്യത്തിന് നിരവധി മറുപടികളാണ് എന്നെ തേടിയെത്തിയത്. അതിൽ ആവർത്തിച്ചു വന്ന മറുപടികളിൽ ഒന്നായിരുന്നു സൗന്ദര്യം. പ്രസവശേഷം തൻറെ ആരോഗ്യത്തെ വേണ്ടത്ര പോലെ സംരക്ഷിക്കാൻ തങ്ങൾക്ക് സാധിക്കുന്നില്ല,സമയം ലഭിക്കുന്നില്ല എന്നതായിരുന്നു പല അമ്മമാരുടെയും മറുപടി. പല അമ്മമാരും അവരുടെ യുവത്വം നിലനിർത്താൻ ആഗ്രഹിക്കുന്നവരാണ്. ആവർത്തിച്ച് വന്ന മറ്റൊരു മറുപടിയായിരുന്നു ഒരു അമ്മ ആയതിൽ പിന്നെ തനിക്ക് വേണ്ടത്ര പരിഗണന ലഭിക്കുന്നില്ല എന്ന് പലരും…